Eleanor Marx: Oru Jeeva Charithram


(OCTOBER RELEASE)

എലിനോര്‍ മാര്‍ക്സ്: ഒരു ജീവചരിത്രം

റേച്ചല്‍ ഹോംസ്‌
വിവർത്തനം: സി.എം. രാജൻ

മാർക്സിസം, മാർക്സും എംഗൽസും മാത്രമുൾപ്പെട്ടതല്ല എലിനോർ അടക്കമുള്ള പെണ്ണുങ്ങളുടേത് കൂടിയാണ് എന്ന് എലിനോർ മാർക്സിന്റെ ഈ ജീവചരിത്ര ഗ്രന്ഥം ബോധ്യപ്പെടുത്തുന്നു. മാർക്സ് കുടുംബത്തിന്റെ സമ്പൂർണ്ണ ജീവിതകഥ ‘പ്രണയവും മൂലധനവും’ എന്ന കൃതിയുടെ തുടർച്ചയായി ‘എലിനോർ മാർക്സ്: ഒരു ജീവചരിത്രം’ എന്ന ഈ കൃതിയെ വിലയിരുത്താം.
മാർക്സിൽ നിന്നും എംഗൽസിൽനിന്നും പഠിച്ചതെല്ലാം പ്രയോഗത്തിൽ വരുത്താൻ മാർക്സിന്റെ മകൾ എലിനോർ തൊഴിലാളികൾക്കിടയിലേക്കിറങ്ങി. പുതിയ സാങ്കേതിക വിദ്യകൾ അവർ സ്വാംശീകരിച്ചു. ഇബ്സനിസത്തെ അവർ ബ്രിട്ടനിലെത്തിച്ചു. ബർണാഡ്ഷാ, വിൻ തോൺ തുടങ്ങി ഒട്ടനവധി പേരുടെ സുഹൃത്തായി. മാർക്സ് നിർത്തിയ ഇടത്ത് വെച്ചു തുടങ്ങിയ എലിനോർ, മാർക്സിസത്തെ മാർക്സിൽ നിന്നും മുന്നോട്ട് കൊണ്ടുപോയി. മാർക്സിന് അറിയാൻ കഴിയാതിരുന്ന പലതും അവർ അറിഞ്ഞു.
വൈരുദ്ധ്യങ്ങളുടെ നാടകീയമായ ആവിഷ്കാരമാണ് എലിനോറിന്റെ ജീവിതം. കാള്‍ മാര്‍ക്സ് സിദ്ധാന്തമാണെങ്കില്‍, എലിനോര്‍ മാര്‍ക്സ് അതിന്റെ പ്രയോഗമാണ്. ഇതു എലിനോര്‍ മാര്‍ക്സിന്റെ പൊതുജീവിതത്തിന്റെയും, സ്വകാര്യജീവിതത്തിന്റെയും കഥയാണ്. ഒരു ഫെമിനിസ്റ്റിനു സ്വകാര്യജീവിതവും പൊതുജീവിതവും അവിഭക്ത മണ്ഡലങ്ങളാണെന്ന്, അവര്‍ തന്നെ എഴുതിയിട്ടുണ്ട്.
എലിനോര്‍ മാര്‍ക്സ് ഒരു പച്ചമനുഷ്യനായിരുന്നു. അവര്‍ക്കു നിരവധി കുറവുകളും, നിരാശകളും, ഉജ്ജ്വലമായ പരാജയങ്ങളുമുണ്ടായിരുന്നു. വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു അവരുടെ ജിവിതം. പൊതുജീവിതത്തിലേക്കോ, സ്വകാര്യജീവിതത്തിലേക്കോ, അവരെ ചുരുക്കിക്കെട്ടാനാവില്ല. അതിനാല്‍, അവ രണ്ടിന്റെയും കഥ നമുക്കറിയേണ്ടതുണ്ട്.
എന്തായാലും, മാര്‍ക്സെന്ന രാഷ്ട്രീയക്കാരിക്കും, ചിന്തകിക്കും സംഗതികള്‍ അനുകൂലമാകാം. മാര്‍ക്സെന്ന സ്ത്രീക്ക് കാര്യങ്ങള്‍ അതുപോലെ സുഗമമാകുമോയെന്ന്, അവരുടെ കഥക്കു മാത്രമേ പറയാന്‍ കഴിയൂ.

840

Hardboard Binding
Pages: 620
ISBN 978-93-89155-12-9

SKU: Eleanor Category:

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Eleanor Marx: Oru Jeeva Charithram”

There are no reviews yet.