, ,

Fascisathinethire M N Vijayan


ഫാസിസത്തിനെതിരെ എം.എൻ. വിജയൻ

തയ്യാറാക്കിയത് : ദേവേശൻ പേരൂർ

“ഇവർ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാർ കരുതുന്നത്. അതുകൊണ്ട് ഇതൊരു മതവിരുദ്ധസംഘടനയാണെന്നും അദ്ധ്യാത്മികവിരുദ്ധസംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത് ഗീതയും ഇവരുമായിട്ടോ സംസ്കൃതവും ഇവരുമായിട്ടോ ഒരു ബന്ധവുമില്ലെന്നുമുള്ള ഒരു ബോധം നമ്മുടെ മനസ്സിലില്ല. മറിച്ച്, നമ്മുടെ പാരമ്പര്യത്തെയും സംസ്കൃതത്തെയും നമ്മുടെ ക്ഷേത്രങ്ങളെയും നമ്മുടെ ദൈവത്തെയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ ഈ സംഘ ശക്തികൊണ്ടാണെന്നു നമ്മെ ധരിപ്പിക്കുകയും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ സാമാന്യമായ രീതി.”
ഫാസിസത്തിനെതിരായ എം.എൻ. വിജയൻ ചിന്തകളെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം.

ISBN 978-93-87398-24-5

400

ഒരു വിജ്ഞാന പണ്ഡിതൻ എന്ന നിലയിൽ നിന്ന് ജനകീയ ചിന്തകൻ എന്ന നിലയിലേയ്ക്ക് എം.എൻ. വിജയൻ പരിവർത്തിപ്പിക്കപ്പെടുന്ന ഒരു ഘട്ടം ഇന്ത്യൻ ഫാസിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടേത് കൂടിയായിരുന്നു.
ഫാസിസത്തെക്കുറിച്ചുള്ള പാണ്ഡിത്യചർച്ചകളിൽ നിന്ന് അതിനെതിരെയുള്ള പ്രതിരോധസമരത്തിലേയ്ക്ക് ഒരു ജനതയെ മുഴുവൻ ആവേശത്തോടെ അണിനിരത്തുന്നതിന് സഹായിച്ചതാണ് വിജയ‍ൻ മാഷിന്റെ ചിന്തകൾ മുഴുവനും. പ്രതിരോധത്തിനായുള്ള ബൗദ്ധികായുധങ്ങളായിരുന്നു അത്.
ഹിന്ദുത്വ വർഗീയതയെന്ന് നാം മൃദുലമായി വിളിച്ചുപോന്ന ഹിന്ദുത്വഫാസിസത്തിന് ക്ലാസിക്കൽ ഫാസിസത്തിന്റെ സമ്പൂർണ ലക്ഷണമുണ്ടെന്ന് മാഷ് മുമ്പേ തന്നെ നിരീക്ഷിക്കുന്നുണ്ട്.

നമ്മുടെ പാരമ്പര്യത്തിൽ നിന്നും നമ്മുടെ സംസ്കാരത്തിൽ നിന്നും എങ്ങനെയാണ് ഫാസിസം ഊർജ്ജം സ്വീകരിക്കുന്നത് എന്ന് കൃത്യമായി മാഷ് കണ്ടെത്തുന്നു. രാമായണത്തിന്റെ, മഹാഭാരതത്തിന്റെ, വേദേതിഹാസങ്ങ‌ളെ ആകെ തന്നെയും ഒരു ജനതയുടെ ബൗദ്ധിക സ്വത്തായിരിക്കുമ്പോൾ ഹിന്ദുത്വ ഫാസിസ്റ്റുകൾ എങ്ങനെയാണ് തട്ടിയെടുത്ത് ചിഹ്നങ്ങ‌ൾ കൊണ്ടും നിറങ്ങൾ കൊണ്ടും അവരുടെ സ്വകാര്യം സ്വത്താക്കിമാറ്റുന്നത് എന്ന് മാഷ് പറയുന്നു. ശാസ്ത്രയുക്തിയെ ആവശ്യം വരുമ്പോൾ സ്വീകരിച്ചും പലപ്പോഴും നിരാകരിച്ചും വിശ്വാസത്തിൽ വിശ്വസിച്ചും എങ്ങനെയാണ് തങ്ങൾക്ക് പുറത്ത് ഒരപരവിദ്വേഷം ഫാസിസ്റ്റുകൾ രൂപപ്പെടുത്തുന്നത് എന്ന് മാഷ് നിരീക്ഷിക്കുന്നു. ഹെഡ്ക്വാട്ടേഴ്സ് തകർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫാസിസ്റ്റുകൾ കണ്ണൂരിനെ കൊലക്കള മാക്കുന്നത് എന്നും പിഴയ്ക്കാതെ മാഷ് തിരിച്ചറിയുന്നുണ്ട്.

വിജയൻ മാഷ് നിരീക്ഷിച്ചതുപോലെ ഫാസിസം ഒരു സമഗ്രാധിപത്യസ്വഭാവമുള്ളതായി ഇന്ത്യൻ സമൂഹത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും അധികാരത്തിലും സന്നിഹിതമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മാഷിന്റെ വാക്കുകൾക്ക് വലിയ പ്രസക്തിയാണ് ഇന്ന് കൈവന്നിരിക്കുന്നത്. മാഷിന്റെ ഫാസിസ്റ്റുവിരുദ്ധ ഇടപെടലുകളെ ഇങ്ങനെ സമാഹരിക്കാൻ പ്രേരണയായിത്തീർന്നത് അതാണ്.
കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച മാഷിന്റെ സമ്പൂർണകൃതികളിൽ നിന്നാണ് ഇതിനാവശ്യമായ ലേഖനങ്ങ‌ൾ മുഴുവൻ സ്വീകരിച്ചത്. ഏറെ ദൈഘ്യമുള്ളതും വൈപുല്യമേറിയതുമായിരുന്നു ഈ ലേഖനങ്ങ‌ൾ. ഇത്തരമൊരു പുസ്തകമാക്കി ഒരുക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമായിരുന്നു. ആവർത്തനങ്ങളും ദൈർഘ്യവും ഒഴിവാക്കി പരമാവധി സംക്ഷേപിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ദേശീയതയും ഫാസിസവും, സംസ്കാരവും ഫാസിസവും, മതവും ഫാസിസവും, ഇതിഹാസവും ഫാസിസവും, ശാസ്ത്രവും ഫാസിസവും, ഗുജറാത്തും ഫാസിസവും, കണ്ണൂരും ഫാസിസവും എന്നിങ്ങനെ ഏഴു ഭാഗങ്ങളായാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.
ഫാസിസത്തിനെതിരായ സമരത്തിൽ ജനാധിപത്യവാദികൾക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടാവും. മാഷിന്റെ ചിന്തകളെ വളരെ ആവേശപൂർവം പിന്തുടരാൻ ശ്രമിച്ച ഒരു വ്യക്തി എന്ന നിലയിൽ അനല്പമായി സന്തോഷമാണ് ഈ പുസ്തകം തയ്യാറാക്കുമ്പോൾ ഞാൻ അനുഭവിച്ചത്.

_ദേവേശൻ പേരൂർ

SKU: 3837 Categories: , ,

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Fascisathinethire M N Vijayan”

There are no reviews yet.