, , ,

Garnet vala


ഗാർനെറ്റ് വള
അലക്സാണ്ടർ കുപ്രീൻ

അഗ്രഗണ്യനായ ഒരു ചെറുകഥാ കൃത്തും പ്രശസ്തങ്ങളായ
ഏതാനും നോവലുകളുടെ കർത്താവുമായ കുപ്രീൻ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ
തുടക്കത്തിലുമുള്ള റഷ്യൻ ജീവിതത്തിന്റെവിശാലമായ ചിത്രം വരച്ചു കാട്ടി.
കുപ്രീന്റെകൃതികളിൽ റഷ്യയോടും അവിടത്തെ സമർത്ഥരും
അധ്വാനശീലരുമായ ജനങ്ങളോടും ഉദാരമായ പ്രകൃതിയോടുമുള്ള സ്നേഹം തുടിച്ചു നിൽക്കുന്നു.

ISBN 978-93-87398-41-2
Pages: 240
First Insight Edition: December 2018

300

അലക്സാണ്ടര്‍ ഇവാനൊവിച്ചു് കുപ്രീന്‍ അത്ഭുതസിദ്ധികളുള്ള ഒരു മനുഷ്യനായിരുന്നു. മഹാമനസ്കനും ഉദാരമതിയുമായ ഒരു മനുഷ്യന്‍. പ്രസരിപ്പാര്‍ന്ന കരുത്തുറ്റ പ്രകൃതം. ഒടുങ്ങാത്ത ജീവിതതൃഷ്ണ അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. എല്ലാം പഠിക്കാനും എല്ലാം ചെയ്യാനും എല്ലാം സ്വയം പരീക്ഷിച്ചുനോക്കാനും അദ്ദേഹം ആഗ്രഹിച്ചു. വ്യോമസഞ്ചാരത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഏറ്റവും ആദ്യം ബലൂണില്‍ പറന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. കുറെക്കാലം കഴിഞ്ഞു് അദ്ദേഹം ഒരു വിമാനം പറത്തി. എന്നാല്‍ അപ്രതീക്ഷിതമായി ആ വിമാനം അടിയിലേക്കു താണു. ഭാഗ്യവശാല്‍ അദ്ദേഹം മരണത്തില്‍നിന്നു രക്ഷപ്പെടുകയാണുണ്ടായതു്. കാറ്റും കോളുമുള്ളപ്പോള്‍ മീന്‍പിടുത്തക്കാരുടെ ചെറുവഞ്ചിയില്‍ അദ്ദേഹം കടലില്‍ പോയിട്ടുണ്ടു്. മുങ്ങല്‍ വേഷം ധരിച്ചു് കടലിന്റെ അടിത്തട്ടിലേക്കു് മുങ്ങിയിട്ടുണ്ടു്. ഒരിക്കല്‍ ഒരു സിംഹക്കൂട്ടിനുള്ളിലിരുന്നു് അദ്ദേഹം ഷാംപെയിന്‍ കുടിച്ചു….. അങ്ങിനെ എന്തെല്ലാം അദ്ദേഹം ചെയ്തിരിക്കുന്നു !
അദ്ദേഹത്തിന്റെ ഒരു കഥാപാത്രം തന്നെപ്പറ്റി ഇങ്ങനെ പറയുന്നു: “ഞാന്‍ പട്ടികളുടെ രോമം ചീകിവയ്ക്കുന്ന ജോലി നോക്കിയിട്ടുണ്ടു്, ഫോക്സ്ടെറിയറുകളുടെ വാല്‍ മുറിച്ചിട്ടുണ്ടു്, ഒരു സോസേജ് വില്പനസ്റ്റാളിന്റെ ഉടമസ്ഥനു പകരം അവിടെ നിന്നു് സോസേജ് വിറ്റിട്ടുണ്ടു്, അവഗണിക്കപ്പെട്ടു കിടന്ന ഗ്രന്ഥശാലകളിലെ പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കി വച്ചിട്ടുണ്ടു്, കുതിരപ്പന്തയം നടത്തുന്നവരുടെ ലാഭം എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടു്, ഗണിതശാസ്ത്രവും മനഃശ്ശാസ്ത്രവും വാള്‍പ്പയറ്റും പഠിപ്പിച്ചു് ജീവിച്ചിട്ടുണ്ടു്….” എന്നാല്‍ കുപ്രീന്റെ ജീവിതം അതിലും വൈവിധ്യമാര്‍ന്നതായിരുന്നു. പ്രോംപ്റ്റായും കരിക്കാരനായും പള്ളി ഗായകസംഘത്തിലെ പാട്ടുകാരനായും ദന്തവൈദ്യനായും ചുമട്ടുകാരനായും മീന്‍പിടുത്തക്കാരനായും സര്‍വ്വേയറായും സാനിട്ടറി സാമഗ്രികളുടെ വില്പനക്കാരനായും എസ്റ്റേറ്റ് മാനേജരായും അദ്ദേഹം ജോലിനോക്കിയിട്ടുണ്ടു്.
കുപ്രീന്‍….. ആത്മധൈര്യവും ശാന്തതയും സ്ഫുരിക്കുന്ന വീതിയുള്ള മുഖത്തോടുകൂടിയ ശക്തനായ ഒരു മനുഷ്യനെയാണു് അദ്ദേഹത്തിന്റെ ഛായാപടത്തില്‍ നാം കാണുന്നതു്. വാസ്തവത്തില്‍ അദ്ദേഹം അസാധാരണ കായികബലമുള്ള ഒരാളായിരുന്നു—ഒരു കുതിരലാടം വളയ്ക്കാന്‍ അദ്ദേഹത്തിനു നിഷ്പ്രയാസം കഴിയുമായിരുന്നു. ആ വിരിഞ്ഞ ചുമലുകളും ദൃഢമായ മാംസപേശികളും ഒരു എഴുത്തുകാരന്റേതായിരുന്നില്ല. ഒരു ഇരുമ്പുപണിക്കാരനോടായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ സാമ്യം. എന്നാല്‍ കൗശലം സ്ഫുരിക്കുന്ന തെല്ലു ചെരിഞ്ഞ നോട്ടമുള്ള ആ കണ്ണുകള്‍ ഒരു സാഹിത്യകാരന്റേതായിരുന്നു. സദ്ഭാവവും വാസനാവൈഭവവും ജീവിതസ്നേഹവും നിരീക്ഷണപാടവവും വഴിഞ്ഞൊഴുകുന്ന കണ്ണുകളായിരുന്നു അവ.
അഗ്രഗണ്യനായ ഒരു ചെറുകഥാകൃത്തും പ്രശസ്തങ്ങളായ ഏതാനും നോവലുകളുടെ കര്‍ത്താവുമായ കുപ്രീന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള റഷ്യന്‍ ജീവിതത്തിന്റെ വിശാലമായൊരു ചിത്രം വരച്ചുകാട്ടി. കരിങ്കടലിലെ മുക്കുവര്‍, ഉള്‍നാടന്‍ വൈദ്യന്മാര്‍, കൃഷിവിദഗ്ദ്ധന്‍, ഗുമസ്തന്‍, സര്‍ക്കസ്സിലെ വിദൂഷകന്‍, ഒരു തുറമുഖനഗരിയിലെ ചെറിയ ബിയര്‍ശാലയിലെ വാദ്യക്കാരന്‍, അങ്ങിനെ എന്തെല്ലാം തരക്കാരാണു് അദ്ദേഹത്തിന്റെ കഥാനായകന്മാര്‍! ആത്മീയമായി സമ്പന്നനും താല്പര്യമുളവാക്കുന്ന ഒരു വ്യക്തിയുമായിട്ടാണു് അദ്ദേഹം തന്റെ ഒരോ കഥാപാത്രത്തേയും സൃ‍ഷ്ടിച്ചിരിക്കുന്നതു്. സാധാരണക്കാരെ ആ സാഹിത്യകാരന്‍ ഉള്ളഴിഞ്ഞു് സ്നേഹിച്ചു.
കുപ്രീന്റെ കൃതികളില്‍ റഷ്യയോടും അവിടത്തെ സമര്‍ത്ഥരും അദ്ധ്വാനശീലരുമായ ജനങ്ങളോടും ഉദാരമായ പ്രകൃതിയോടുമുള്ള സ്നേഹം തുടിച്ചു നില്‍ക്കുന്നു. എന്നാല്‍ അതേ സമയം തന്നെ സാര്‍ഭരണത്തിന്‍കീഴിലുള്ള റഷ്യയിലെ കയ്പേറിയ യാഥാര്‍ത്ഥ്യങ്ങളെ അദ്ദേഹം കാണാതിരുന്നില്ല. കര്‍ഷകരുടേയും തൊഴിലാളികളുടേയും ദുസ്സഹമായ അവസ്ഥ അദ്ദേഹം മനസ്സിലാക്കി. അനേകം ദേശീയജനവിഭാഗങ്ങളുടെ അവകാശരാഹിത്യത്തിനു് നിയമം പവിത്രത കല്പിച്ചതു് അദ്ദേഹം കണ്ടു. സത്യസന്ധനായ ഒരു കലാകാരനെന്ന നിലയ്ക്ക് അദ്ദേഹം സാമൂഹ്യ അനീതിക്കെതിരായി ശബ്ദമുയര്‍ത്തി. മനുഷ്യന്‍ ദുര്‍ബ്ബലനും കഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവനുമാണെന്നു് അദ്ദേഹത്തിന്റെ സമകാലീനരായ പലരും വാദിച്ചിരുന്നു. “നിസ്സീമമായ സ്വാതന്ത്ര്യത്തിനും സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്കും സന്തുഷ്ടിക്കും വേണ്ടിയാണു് മനുഷ്യന്‍ ഈ ഭൂമിയില്‍ പിറന്നതു്.” കുപ്രീന്റെ ഒരു ലേഖനത്തില്‍നിന്നുള്ള ഈ വാചകം അദ്ദേഹത്തിന്റെ എല്ലാ കൃതികളുടേയും കുറിവാക്യമാണെന്നും പറയാം.

_അന്ദ്രേയ് ചെര്‍നിഷോവ്

 

 

 

Dimensions 14 × 2 × 22 cm

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Garnet vala”

There are no reviews yet.