Vayana Vicharam

Availability:

Out of stock


വായനാവിചാരം
സുനിൽ പി. ഇളയിടം

നാഗരികതയുടെയും സാങ്കേതിക വിദ്യയുടെയും എല്ലാം കുതിപ്പുകൾക്കുശേഷവും പുസ്തകം ഇപ്പോഴും കീഴടങ്ങാതെ തുടരുന്നു. മനുഷ്യ വംശത്തിന് ഇനിയങ്ങോട്ട് ഒഴിച്ചുനിർത്താനാവാത്ത ജൈവികാനുബന്ധമായി പുസ്തകം മാറിക്കഴിഞ്ഞിരിക്കുന്നു.

എക്കാലത്തേയും മികച്ച ഇരുപത് പുസ്തകങ്ങളുടെ പ്രൗഢ വായനകൾ.

ISBN 978-93-85899-84-3
Paperback

 

160

Out of stock

വായനയും എഴുത്തും അനുഭൂതിയുടെ പുനരുൽപ്പാദനമാണ്. സാമാന്യമായി നിർമ്മിച്ചെടുത്ത അനുഭൂതി വ്യവസ്ഥയ്ക്കകത്ത് കുമ്പിട്ടു നിർവഹിക്കുന്ന വിചാരകേളിയല്ല അത്. വ്യവസ്ഥാപിതമാക്കപ്പെട്ടതിന് വെളിയിൽ കടക്കുന്ന നിർമ്മാണ പ്രക്രിയയാണ്. ഇങ്ങനെ നിരന്തരം നിർമ്മിക്കുകയും അഴിച്ചെടുക്കുകയും ചെയ്യുന്ന സാംസ്‌കാരിക പ്രവർത്തനമാണ് എഴുത്തും വായനയും.
വാക്കിന്റെ അനന്തസാധ്യതകളെ തിരയുന്നവരാണ് യഥാർത്ഥ വായനക്കാർ. അവർ ഗ്രന്ഥകർത്താവിന്റെ ആനുഭൈവികമായ ലോകത്തിലേയ്ക്ക് തീർത്ഥയാത്ര നടത്തുന്നവരല്ല. മറ്റുതരത്തിലുള്ള വ്യാഖ്യാന കേളികളും അല്ല. വായനയെ തികഞ്ഞ ഒരു സാംസ്‌കാരിക പ്രവർത്തനമായി പരിവർത്തിപ്പിക്കുകയാണ് എഴുത്തുകാരനും ചിന്തകനുമായ സുനിൽ പി. ഇളയിടം. അദ്ദേഹത്തിന്റെ ഓരോ എഴുത്തും വായനയും സാമാന്യ സൗന്ദര്യത്തിന്റെ ഉള്ളം പിളർക്കുന്നതാണ്.
ക്ഷുദ്രമായ പാരായണ രീതിഭേദങ്ങളോട് കലഹിച്ചു നിൽക്കേണ്ട വലിയൊരു ഉത്തരവാദിത്വം സുനിൽ പി. ഇളയിടം നിർവഹിക്കേണ്ടിവരുന്നുണ്ട്. മാർക്‌സിയൻ പാരായണമെന്ന മട്ടിൽ വ്യവഹരിക്കപ്പെടുന്ന ശുഷ്‌കമായ പല എഴുത്തുകളെയും മറികടക്കേണ്ടത് ഒരു മാർക്‌സിസ്റ്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായി മാറുന്നു. ഒരു അമാർക്‌സിസ്റ്റായി കൈയ്യടിവാങ്ങാൻ മനം കൊതിക്കുന്ന എഴുത്തുകാരുള്ള ഈ നാട്ടിൽ തികഞ്ഞ മാർക്‌സിസ്റ്റായി നിന്ന് എന്നാൽ അതിന്റെ പരിമിതികളോട് കലഹിച്ച് സൗന്ദര്യാത്മകമായി അതിനെ വികസിപ്പിക്കാനുളള കേരളീയമായ ഒരു ഉത്തവാദിത്വം അദ്ദേഹം ഏറ്റെടുക്കുന്നു. നിഷ്‌കളങ്കമെന്ന് തോന്നുന്ന പുസ്തക പരിചയത്തിലും അദ്ദേഹം അതു നിർവഹിക്കുന്നു.
വാക്കിന്റെ രീതിഭേദങ്ങൾ കേരളത്തിൽ ഇന്ന് അത്ര പ്രചാരത്തിലില്ല. തടിച്ച എഴുത്തും മെലിഞ്ഞ നിരൂപണവുമാണ് ഇന്ന് മലയാളത്തിൽ നിലനിൽക്കുന്നത്. അത്തരമൊരു സന്ദർഭത്തിലാണ് സുനിൽ പി. തന്റെ ധൈഷണിക സൗന്ദര്യം കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ചൈതന്യമായി നിലനിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പല മട്ടിൽ പ്രസക്തങ്ങളായ ഇരുപത് പുസ്തകങ്ങളാണ് ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നത്. പുസ്തകപരിചയത്തിന്റെ വ്യവസ്ഥാപിതമായ രീതിഭേദങ്ങളോടുള്ള കലഹങ്ങൾ കൂടിയാണ് ഓരോന്നും. ഓരോ പുസ്തകത്തിന്റെ ഭാവശക്തിയെ കണ്ടെത്തുന്ന പാരായണമായി ഓരോ ലേഖനവും മാറുന്നു.

SKU: 3893 Category:
Dimensions 14 × 2 × 22 cm

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Vayana Vicharam”

There are no reviews yet.